തിരുവനന്തപുരം: ജില്ലാ കളക്ടറുടെ ഒൗദ്യോഗിക അക്കൗണ്ടിൽനിന്നു പണം തട്ടിയ സംഭവത്തിൽ വഞ്ചിയൂർ സബ് ട്രഷറിയിലെ ഉദ്യോഗസ്ഥനു സസ്പെൻഷൻ. അക്കൗണ്ട്സ് ഓഫീസർ ബിജുലാലിനെയാണു സസ്പെൻഡ് ചെയ്തത്.
വഞ്ചിയൂർ സബ് ട്രഷറിയിലെ അക്കൗണ്ടിൽ നിന്നുമാണു പണം നഷ്ടപ്പെട്ടത്. ജോലിയിൽ നിന്നും മാസങ്ങൾക്കു മുന്പു പിരിഞ്ഞുപോയ ഉദ്യോഗസ്ഥന്റെ യൂസർ നെയിം, പാസ്വേഡ് എന്നിവ ഉപയോഗിച്ചാണു പണം തട്ടിയത്. വഞ്ചിയൂർ സബ് ട്രഷറിയിലെ സീനിയർ അക്കൗണ്ടന്റാണു ബിജുലാൽ.
സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ട്രഷറി വകുപ്പ് പോലീസിൽ പരാതി നൽകി. വഞ്ചിയൂർ പോലീസിനും സിറ്റി പോലീസ് കമ്മീഷണർക്കുമാണു പരാതി നൽകിയത്. അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നു ട്രഷറി ഉദ്യോഗസ്ഥൻ പറഞ്ഞു.
കളക്ടറുടെ അക്കൗണ്ടിൽനിന്നു പണം തട്ടൽ; ട്രഷറി ഉദ്യോഗസ്ഥനു സസ്പെൻഷൻ
06:03 PM Aug 01, 2020 | Deepika.com