പത്തനംതിട്ട: ചിറ്റാർ കുടപ്പന പടിഞ്ഞാറെ ചരുവിൽ ടി.ടി. മത്തായിയുടെ മരണവുമായി ബന്ധപ്പെട്ട് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം. മത്തായിയെ കസ്റ്റഡിയിൽ എടുത്തപ്പോൾ ഉണ്ടായിരുന്ന സെക്ഷൻ ഫോറസ്റ്റ് ഓഫീസർ, മൂന്ന് ബീറ്റ് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍, ട്രൈബൽ വാച്ചർ, ചിറ്റാർ സ്റ്റേഷനിലെ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ എന്നിവരെയാണ് സ്ഥലം മാറ്റിയത്. വനം വകുപ്പിന്റെ കസ്റ്റഡിയിലിരിക്കെ ചൊവ്വാഴ്ചയാണ് മത്തായി മരിച്ചത്.
കുടുംബവീടിനോടു ചേർന്ന കിണറ്റിൽ മരിച്ചനിലയിലാണ് മത്തായിയെ കണ്ടെത്തിയത്. കുടപ്പനയ്ക്കു സമീപം വനത്തിനുള്ളിൽ സ്ഥാപിച്ചിരുന്ന കാമറ തകർക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടാണ് മത്തായിയെ വനംവകുപ്പ് കസ്റ്റഡിയിലെടുത്തത്.
അതേസമയം ആരോപണവിധേയരായ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്തെങ്കില്‍ മാത്രമേ മൃതദേഹം സംസ്കരിക്കു എന്ന നിലപാടിലായിരുന്നു മത്തായിയുടെ ബന്ധുക്കള്‍.
മത്തായിയുടെ മരണം: വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം
05:55 PM Aug 01, 2020 | Deepika.com