അഗർത്തല: ത്രിപുരയിൽ കോവിഡ് രോഗിയായ യുവാവ് ആശുപത്രി കെട്ടിടത്തിന്റെ മുകളിൽനിന്ന് ചാടി ജീവനൊടുക്കി. സൗത്ത് ത്രിപുരയിലെ മുഹുരിപുർ സ്വദേശിയായ 31 വയസുകാരനാണ് ജീവനൊടുക്കിയത്.
ശനിയാഴ്ച ആശുപത്രി കെട്ടിടത്തിന്റെ മൂന്നാം നിലയിൽനിന്നാണ് യുവാവ് താഴേക്ക് ചാടിയത്. വെള്ളിയാഴ്ച വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടർന്നാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്.
ത്രിപുരയിൽ കോവിഡ് രോഗിയായ യുവാവ് ജീവനൊടുക്കി
05:47 PM Aug 01, 2020 | Deepika.com