ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,118 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 26 മരണങ്ങളും പുതുതായി റിപ്പോർട്ട് ചെയ്തു.
ഡൽഹിയിൽ കോവിഡ് ബാധിതരുടെ എണ്ണം 1,36,716 ആയി ഉയർന്നു. ഇതിൽ 1,22,131 പേർ രോഗമുക്തരാകുകയും ചെയ്തിട്ടുണ്ട്. കോവിഡ് ബാധിച്ച് ഇതുവരെ 3,989 പേരാണ് മരിച്ചത്. നിലവിൽ 10,596 പേരാണ് കോവിഡ് രോഗികളായുള്ളത്. സംസ്ഥാനത്തെ രോഗമുക്തി നിരക്ക് 89.33 ശതമാനമാണ്.
ഡൽഹിയിൽ കോവിഡ് വ്യാപനം രൂക്ഷം; 1,118 പേർക്ക് രോഗം, 26 മരണം
05:39 PM Aug 01, 2020 | Deepika.com