ജയ്പുർ: സച്ചിൻ പൈലറ്റിനും വിമത എംഎൽഎമാർക്കും ഹൈക്കമാൻഡ് മാപ്പ് നൽകുകയാണെങ്കിൽ തിരികെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. കോണ്‍ഗ്രസ് നേതൃത്വം ആഗ്രഹിക്കുന്നത് എന്തും ചെയ്യുമെന്നും താൻ മൂന്ന് തവണ മുഖ്യമന്ത്രിയായതിന്റെ അംഗീകാരം പാർട്ടിക്കാണെന്നും അദ്ദേഹം പറഞ്ഞു.
രാജസ്ഥാൻ സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമം പ്രധാനമന്ത്രി അവസാനിപ്പിക്കണമെന്നും ഗെഹ്ലോട്ട് കൂട്ടിച്ചേർത്തു.
അതേസമയം കോണ്‍ഗ്രസ് വിടില്ലെന്ന് സച്ചിന് പക്ഷം വ്യക്തമാക്കി. പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയെങ്കിലും തങ്ങള്‍ കോണ്‍ഗ്രസ് വിടില്ലെന്ന് സച്ചിന് പൈലറ്റും മറ്റ് എംഎല്‍എമാരും വ്യക്തമാക്കിയിരുന്നു.
ഹൈക്കമാൻഡ് മാപ്പ് നൽകുകയാണെങ്കിൽ സച്ചിൻ പൈലറ്റിനെ സ്വീകരിക്കുമെന്ന് ഗെഹ്ലോട്ട്
05:23 PM Aug 01, 2020 | Deepika.com