വിശാഖപട്ടണത്ത് കപ്പൽശാലയിൽ അപകടം; 10 പേർ മരിച്ചു

03:15 PM Aug 01, 2020 | Deepika.com
വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് കപ്പൽശാലയിൽ ക്രെയിൻ മറിഞ്ഞുണ്ടായ അപകടത്തിൽ 10 പേർ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. ശനിയാഴ്ച രാവിലെ ഹിന്ദുസ്ഥാൻ ഷിപ്പ് യാർഡ് ലിമിറ്റഡിലാണ് സംഭവമുണ്ടായത്.