ന​ഗ്ന​ചി​ത്ര വി​വാ​ദം: സി​പി​എം പ​യ്യ​ന്നൂ​ര്‍ ഏ​രി​യ സെ​ക്ര​ട്ട​റി​യെ മാ​റ്റി

02:35 PM Aug 01, 2020 | Deepika.com
ക​ണ്ണൂ​ര്‍: വാ​ട്‌​സ് ആ​പ്പ് ഗ്രൂ​പ്പി​ല്‍ ന​ഗ്ന​ചി​ത്രം പോ​സ്റ്റ് ചെ​യ്‌​ത വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​പി​എം പ​യ്യ​ന്നൂ​ര്‍ ഏ​രി​യ സെ​ക്ര​ട്ട​റി കെ.​പി. മ​ധു​വി​നെ സ്ഥാ​ന​ത്തു​നി​ന്ന് നീ​ക്കി. ജി​ല്ലാ നേ​താ​ക്ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ പ​യ്യ​ന്നൂ​ര്‍ ഏ​രി​യ ക​മ്മി​റ്റി ഓ​ഫീ​സി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ലാ​ണ് ന​ട​പ​ടി.

മ​ധു​വി​നെ പാ​ര്‍​ട്ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മു​ഴു​വ​ന്‍ സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നും മാ​റ്റി​യി​രി​ക്കു​ക​യാ​ണ്. ഏ​രി​യ സെ​ക്ര​ട്ട​റി​യു​ടെ ചു​മ​ത​ല വി. ​കു​ഞ്ഞി​കൃ​ഷ്ണ​ന് ന​ല്‍​കി. ഇ​ന്ന് പ​യ്യ​ന്നൂ​ര്‍ ഏ​രി​യ​ക​മ്മി​റ്റി​ക്കു കീ​ഴി​ലെ മു​ഴു​വ​ന്‍ ലോ​ക്ക​ല്‍ ക​മ്മി​റ്റി​ക​ളി​ലും യോ​ഗം ചേ​ര്‍​ന്ന് മ​ധു​വി​നെ​തി​രേ​യു​ള്ള ന​ട​പ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്യാ​ന്‍ ജി​ല്ലാ നേ​തൃ​ത്വം നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്.

വ​നി​താ പ്ര​വ​ര്‍​ത്ത​ക​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള നാ​ട്ടു​ഗ്രാ​മം മു​ത്ത​ത്തി എ​ന്ന വാ​ട്‌​സ് ആ​പ്പ് ഗ്രൂ​പ്പി​ലാ​യി​രു​ന്നു ന​ഗ്ന​ചി​ത്രം അ​യ​ച്ച​ത്. സം​ഭ​വം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട ഉ​ട​ന്‍​ത​ന്നെ ചി​ത്രം പി​ന്‍​വ​ലി​ക്കാ​ന്‍ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും പി​ന്‍​വ​ലി​ക്കാ​നാ​യി​ല്ല. ഇ​തി​നു പി​ന്നാ​ലെ മ​ധു വാ​ട്‌​സ്ആ​പ്പ് ഗ്രൂ​പ്പ് വി​ടു​ക​യും ചെ​യ്തു.

മ​റ്റാ​ര്‍​ക്കോ വ്യ​ക്തി​പ​ര​മാ​യി അ​യ​ച്ച ചി​ത്ര​സ​ന്ദേ​ശം അ​റി​യാ​തെ പാ​ര്‍​ട്ടി ഗ്രൂ​പ്പി​ല്‍ ഇ​ട്ടു​പോ​യ​താ​കാ​മെ​ന്നു​പ​റ​ഞ്ഞ് ഒ​രു​വി​ഭാ​ഗം വി​ഷ​യ​ത്തെ നി​സാ​ര​വ​ത്ക​രി​ക്കാ​ന്‍ ശ്ര​മം ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​തി​നെ​തി​രേ മ​റ്റൊ​രു വി​ഭാ​ഗം ശ​ക്ത​മാ​യി രം​ഗ​ത്തു​വ​രി​ക​യും ജി​ല്ലാ നേ​തൃ​ത്വ​ത്തി​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു.

പ​യ്യ​ന്നൂ​ര്‍ സി​പി​എ​മ്മി​ലെ ഗ്രൂ​പ്പു​ക​ളി​യും ഇ​തി​നു പി​ന്നി​ലു​ണ്ടെ​ന്നാ​ണ് പാ​ര്‍​ട്ടി​യി​ലെ ത​ന്നെ ഒ​രു വി​ഭാ​ഗം പ​റ​യു​ന്ന​ത്.