24 മ​ണി​ക്കൂ​റി​നി​ടെ 57,118 പേ​ർ​ക്ക് രോ​ഗം; കോ​വി​ഡ് രോ​ഗി​ക​ൾ 17 ല​ക്ഷ​ത്തി​ലേ​ക്ക്

01:31 PM Aug 01, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 57,118 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ക്കു​ക​യും 764 മ​ര​ണ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ക​യും ചെ​യ്തു. ഇ​തോ​ടെ രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 16,95,988 ആ​യി.

മ​ര​ണ സം​ഖ്യ 36,511 ആ​യി ഉ​യ​ര്‍​ന്നു. 5,65,103 പേ​ര്‍ രാ​ജ്യ​ത്ത് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു​ണ്ട്. 10,94,374 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. 64.53 ശ​ത​മാ​ന​മാ​ണ് രാ​ജ്യ​ത്തെ രോ​ഗ​മു​ക്തി നി​ര​ക്ക്.