കോ​വി​ഡ്: പോ​ലീ​സ് ആ​സ്ഥാ​നം ര​ണ്ടു ദി​വ​സ​ത്തേ​ക്ക് അ​ട​ച്ചു

10:43 AM Aug 01, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് കോ​വി​ഡ് ബാ​ധ ക​ണ്ടെ​ത്തി​യ​തി​ന് പി​ന്നാ​ലെ കേ​ര​ള പോ​ലീ​സ് ആ​സ്ഥാ​നം അ​ട​ച്ചു. റി​സ​പ്ഷ​നി​ൽ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യാ​ണ് പോ​ലീ​സ് ആ​സ്ഥാ​നം ര​ണ്ടു ദി​വ​സ​ത്തേ​ക്കാ​ണ് അ​ട​യ്ക്കു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​വ​ധി ദി​ന​ങ്ങ​ൾ ആ​യ​തി​നാ​ൽ ന​ട​പ​ടി പോ​ലീ​സി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തെ ബാ​ധി​ക്കി​ല്ലെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

അ​തേ​സ​മ​യം, കോ​വി​ഡ് ബാ​ധി​ച്ച് ഇ​ടു​ക്കി​യി​ൽ പോ​ലീ​സു​കാ​ര​ൻ മ​രി​ച്ച സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഡ്യൂ​ട്ടി​യി​ൽ ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി. 50 വ​യ​സ് ക​ഴി​ഞ്ഞ പോ​ലീ​സു​കാ​രെ കോ​വി​ഡ് ഫീ​ൽ​ഡ് ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ക്ക​രു​തെ​ന്നാ​ണ് ഡി​ജി​പി​യു​ടെ നി​ർ​ദേ​ശം.