ബാലാകോട്ടിൽ പാക് പ്രകോപനം; ജവാന് വീരമൃത്യു
10:26 AM Aug 01, 2020 | Deepika.com
ജമ്മു: ജമ്മു കാഷ്മീരിലെ നിയന്ത്രണരേഖയിൽ പാക്കിസ്ഥാൻ നടത്തിയ വെടിവയ്പിൽ ജവാന് വീരമൃത്യു. ബാലാകോട്ട് സെക്ടറിൽ ശനിയാഴ്ച പുലർച്ചെയാണ് സംഭവം. മോർട്ടാറുകളും ഷെല്ലുകളും ഉപയോഗിച്ചായിരുന്നു പാക് ആക്രമണം ഉണ്ടായത്. ഇന്ത്യൻ സൈന്യവും ശക്തമായി തിരിച്ചടിക്കുകയാണ്.