ഹനോയ്: വിയറ്റ്നാമിൽ ആദ്യ കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. പേഷ്യന്റ് 428 എന്ന സെൻട്രൽ ഹോയ് ആൻ സിറ്റിയിലാണ് സംഭവം. എഴുപതുകാരനാണ് മരിച്ചത്.
ഏപ്രിലിന് ശേഷം ആദ്യമായി വിയറ്റ്നാമിൽ ഒരു കോവിഡ് കേസ് സ്ഥിരീകരിച്ചത് കഴിഞ്ഞയാഴ്ച ടൂറിസ്റ്റ് കേന്ദ്രമായ ഡനാംഗ് നഗരത്തിൽ ആയിരുന്നു. ജൂലൈ 29ന് ഹാനോയിൽ ഒരു പോസിറ്റീവ് കേസും ഹോചിമിൻ സിറ്റിയിൽ രണ്ട് പോസിറ്റീവ് കേസുകളും സ്ഥിരീകരിച്ചിരുന്നു.
അതേസമയം രണ്ടുദിവസത്തിനിടെ 45 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതായി വിയറ്റ്നാം ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വിയറ്റ്നാമിൽ ആദ്യ കോവിഡ് മരണം റിപ്പോർട്ട് ചെയ്തു
07:59 AM Aug 01, 2020 | Deepika.com