ലിസ്ബണ്‍: പോർച്ചുഗലിൽ ട്രെയിൻ അപകടത്തിൽ രണ്ടുപേർ മരിച്ചു. കൊയിംന്പ്ര മേഖലയിലാണ് സംഭവം. ട്രെയിൻ പാളംതെറ്റിയുണ്ടായ അപകടത്തിൽ 30ലേറെപ്പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി.
റെയിൽവേ ട്രാക്കിൽ അറ്റകുറ്റപ്പണികൾ നടത്തുന്ന മെഷീനുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
പോർച്ചുഗലിൽ ട്രെയിൻ അപകടം; രണ്ടുപേർ മരിച്ചു
08:04 AM Aug 01, 2020 | Deepika.com