സു​ശാ​ന്ത് സിം​ഗി​ന്‍റെ മ​ര​ണം: സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് പ​സ്വാ​ൻ

11:19 PM Jul 31, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: ന​ട​ൻ സു​ശാ​ന്ത് സിം​ഗ് രാ​ജ്പു​തി​ന്‍റെ മ​ര​ണ​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര​മ​ന്ത്രി രാം​വി​ലാ​സ് പ​സ്വാ​ൻ. ബി​ഹാ​റും മും​ബൈ പോ​ലീ​സും ത​മ്മി​ലു​ള്ള ത​ർ​ക്ക​ത്തി​ൽ കേ​ന്ദ്ര ഏ​ജ​ൻ​സി​ക്ക് മാ​ത്ര​മേ ഇ​തി​ൽ നീ​തി​പു​ല​ർ​ത്താ​ൻ ക​ഴി​യു​വെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സു​ശാ​ന്തി​ന്‍റെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന പ​റ​ഞ്ഞ പ​സ്വാ​ൻ ഏ​ഴ് ആ​ഴ്ച​ക​ൾ പി​ന്നി​ട്ടി​ട്ടും അ​ന്വേ​ഷ​ണ​ത്തി​ൽ പു​രോ​ഗ​തി ഉ​ണ്ടാ​വ​ത്ത​തി​ൽ ദു​ഖം പ്ര​ക​ടി​പ്പി​ച്ചു. കേ​സി​ൽ മും​ബൈ പോ​ലീ​സ് ഇ​തു​വ​രെ എ​ഫ്ഐ​ആ​ർ പോ​ലും ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടി​ല്ലെ​ന്നും മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

സു​ശാ​ന്തി​ന്‍റെ അ​ച്ഛ​ന്‍റെ പ​രാ​തി​യി​ൽ ബി​ഹാ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു. എ​ന്നാ​ൽ മും​ബൈ പോ​ലീ​സ് ത​ട്ടി​ക്ക​ളി​ക്കു​ക​യാ​ണെ​ന്നും പ​സ്വാ​ൻ കു​റ്റ​പ്പെ​ടു​ത്തി. സി​ബി​ഐ പോ​ലു​ള്ള ഒ​രു കേ​ന്ദ്ര ഏ​ജ​ൻ​സി​ക്ക് മാ​ത്ര​മേ സു​ശാ​ന്തി​ന്‍റെ കു​ടും​ബ​ത്തോ​ട് നീ​തി പു​ല​ർ​ത്താ​ൻ ക​ഴി​യൂ. കേ​സ് ഉ​ട​ൻ ത​ന്നെ സി​ബി​ഐ​ക്ക് കൈ​മാ​റ​ണം- പ​സ്വാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.