ന്യൂഡൽഹി: സത്യം ഒടുവിൽ ജയിക്കുമെന്ന് നടൻ സുശാന്ത് സിംഗ് രാജ്പുതിന്റെ മുൻകാമുകി റിയ ചക്രബർത്തി. സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്ക് മറുപടി പറയുകയായിരുന്നു അവർ. ഇരുപത് സെക്കന്റോളം ദൈർഘ്യമുള്ള വീഡിയോയിലാണ് തന്റെ ഭാഗം അവർ പറയുന്നത്.
ദൈവത്തിലും കോടതിയിലും വിശ്വാസമുണ്ട്. എനിക്ക് നീതി ലഭിക്കുമെന്ന് ഉറപ്പുമുണ്ട്. മാധ്യമങ്ങളിൽ എനിക്കെതിരെ തീർത്തും മോശമായ തരത്തിലുള്ള പല കാര്യങ്ങളും വരുമ്പോഴും, ഇതിനൊന്നും മറുപടി പറയുന്നില്ലെന്നാണ് തീരുമാനിച്ചിരിക്കുന്നത്. അത് തന്നെയാണ് അഭിഭാഷകരും നൽകിയിരിക്കുന്ന നിർദേശം. നിലവിൽ കേസ് കോടതിയുടെ പരിഗണയിലാണ്. സത്യമേവജയതേ. സത്യം ജയിക്കും- നിറകണ്ണുകളോടെ കൈകൂപ്പി റിയ പറഞ്ഞു. അഭിഭാഷകനായ സതീഷ് മനേഷിൻഡെയാണ് റിയയുടെ ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
സത്യം ഒടുവിൽ ജയിക്കും: നിറഞ്ഞ കണ്ണുകളുമായി റിയ ചക്രബർത്തി
10:41 PM Jul 31, 2020 | Deepika.com