മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്രന്‍റെ മ​ക​ന് കോ​വി​ഡ്

10:28 PM Jul 31, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍റെ മ​ക​ന് കോ​വി​ഡ്. മ​ന്ത്രി​യു​ടെ സ്റ്റാ​ഫം​ഗ​ത്തി​ന് നേ​ര​ത്തെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മ​ന്ത്രി​യു​ടെ മ​ക​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. മ​ക​ന്‍ കോ​വി​ഡ് പോ​സി​റ്റീ​വാ​യ വി​വ​രം മ​ന്ത്രി ത​ന്നെ​യാ​ണ് അ​റി​യി​ച്ച​ത്. പി​സി​ആ​ര്‍ പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​വി​ഡ് സി​ഥി​രീ​ക​രി​ച്ച​തെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍റെ കോ​വി​ഡ് പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റീ​വ് ആ​യി​രു​ന്നു. ബു​ധ​നാ​ഴ്ച​യാ​ണ് മ​ന്ത്രി​ക്ക് കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ചൊ​വ്വാ​ഴ്ച മ​ന്ത്രി​യും കു​ടും​ബ​വും ക്വാ​റ​ന്‍റൈ​നി​ലാ​ണ്. കോ​വി​ഡ് പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റീ​വ് ആ​ണെ​ങ്കി​ലും മ​ന്ത്രി ഒ​രാ​ഴ്ച നി​രീ​ക്ഷ​ണ​ത്തി​ല്‍ തു​ട​രും.

മ​ന്ത്രി​യു​ടെ ഫേ​സ്ബു​ക്ക് കു​റി​പ്പി​ന്‍റെ പൂ​ര്‍​ണ​രൂ​പം

ഔ​ദ്യോ​ഗി​ക വ​സ​തി​യി​ലെ ജീ​വ​ന​ക്കാ​രി​ൽ ഒ​രാ​ൾ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ എ​ന്‍റെ മ​ക​ന് കോ​വി​ഡ് പോ​സി​റ്റീ​വാ​ണെ​ന്ന് ക​ണ്ടെ​ത്തി. ജീ​വ​ന​ക്കാ​രി​ൽ ഒ​രാ​ൾ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​പ്പോ​ൾ ത​ന്നെ ഞാ​ൻ ഉ​ൾ​പ്പെ​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ലെ എ​ല്ലാ​വ​രും സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ ആ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഞാ​ന​ട​ക്ക​മു​ള്ള​വ​ർ​ക്ക് കോ​വി​ഡ് ഫ​ലം നെ​ഗ​റ്റീ​വാ​യി​രു​ന്നു. മ​ക​ന്റെ PCR ടെ​സ്റ്റി​ലാ​ണ് പോ​സി​റ്റീ​വ് ആ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.