ന്യൂഡൽഹി: കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് അന്താരാഷ്ട്രവിമാന സർവീസുകൾക്കുള്ള വിലക്ക് ഒരു മാസത്തേക്ക് കൂടി തുടരും. ഓഗസ്റ്റ് 31 വരെ രാജ്യാന്തര വിമാന സർവീസുകൾ നിരോധിച്ച് കൊണ്ട് ഡിജിസിഎ ഉത്തരവിറക്കി.
കോവിഡ് വ്യാപനം തുടങ്ങിയ മാർച്ച് 23 മുതൽ രാജ്യാന്തര വിമാന സർവീസുകൾ നിർത്തിവെച്ചിരിക്കുകയാണ്. എന്നാൽ വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി പ്രത്യേക സർവീസുകൾ നടത്തുന്നുണ്ട്. നിലവിൽ വിദേശത്ത് കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിൽ തിരികെ കൊണ്ടുവരുന്നതിന് വേണ്ടിയാണ് പ്രത്യേക സർവീസുകൾ നടത്തുന്നത്.
നിലവിൽ വിവിധ കന്പനികൾ ആഭ്യന്തര വിമാന സർവീസുകൾ നടത്തുന്നുണ്ട്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചതിനെ തുടർന്ന് ഒരു മാസം മുൻപാണ് ആഭ്യന്തര വിമാനങ്ങൾ സർവീസ് പുനരാരംഭിച്ചത്.
കോവിഡ്;അന്താരാഷ്ട്രവിമാന സർവീസുകൾക്കുള്ള വിലക്ക് നീട്ടി
09:00 PM Jul 31, 2020 | Deepika.com