കോഴിക്കോട്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ശനിയാഴ്ച മുതൽ ആരംഭിക്കാനിരുന്ന കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ റദ്ദാക്കി. അന്തർ ജില്ലാ യാത്രകൾ കോവിഡ് വ്യാപനത്തിന് കാരണമാകുമെന്ന ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്നാണ് ദീർഘദൂര സർവീസുകൾ വേണ്ടാന്നുവച്ചത്.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സർവീസ് നടത്തിയാലും രോഗ പകർച്ചയുണ്ടാവാമെന്നാണ് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയത്. ഇക്കാര്യം ആരോഗ്യവകുപ്പ് ഉന്നത ഉദ്യോഗസ്ഥർ ഗതഗാഗത മന്ത്രിയെ അറിയിച്ചു. ഗതാഗത മന്ത്രി ഇക്കാര്യം മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച് സർവീസ് വേണ്ടായെന്നു വയ്ക്കുകയായിരുന്നു.
206 ദീര്‍ഘദൂര സര്‍വീസുകളാണ് ആരംഭിക്കാനിരുന്നത്. കെഎസ്ആര്‍ടിസിയുടെ 25 ഡിപ്പോകൾ നിലവിൽ കണ്ടെയ്ൻമെന്റ് സോണു കളിലാണ്. തിരുവനന്തപുരം സെൻട്രൽ ഉൾപ്പെടെ കണ്ടെയ്ൻമെന്റ് സോണിലുള്ള ഡിപ്പോകൾ ഒഴിവാക്കി സർവീസ് ആരംഭിക്കാനായിരുന്നു തീരുമാനം.
ആരോഗ്യവകുപ്പ് ക്ലിപ്പിട്ടു; കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ റദ്ദാക്കി
07:17 PM Jul 31, 2020 | Deepika.com