കോ​ട്ട​യ​ത്ത് ആ​ശ​ങ്ക വ​ർ​ധി​പ്പി​ച്ച് കോ​വി​ഡ്; 84 പേ​ർ​ക്കും രോ​ഗ​ബാ​ധ സ​ന്പ​ർ​ക്കം മു​ഖേ​ന

06:23 PM Jul 31, 2020 | Deepika.com
കോ​ട്ട​യം: കോ​ട്ട​യം ജി​ല്ല​യി​ൽ 89 പേ​ർ​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ 84 പേ​ർ​ക്കും സ​ന്പ​ർ​ക്കം മു​ഖേ​ന​യാ​ണ് വൈ​റ​സ് ബാ​ധ​യു​ണ്ടാ​യ​ത്. വി​ദേ​ശ​ത്തു​നി​ന്നു വ​ന്ന ര​ണ്ടു പേ​രും മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് വ​ന്ന മൂ​ന്നു പേ​രും രോ​ഗ​ബാ​ധി​ത​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

പാ​യി​പ്പാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ​ക്കു രോ​ഗം ബാ​ധി​ച്ച​ത്. ഇ​വി​ടെ 15 പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം പോ​സി​റ്റീ​വാ​യി.

കു​റി​ച്ചി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് (7), എ​രു​മേ​ലി, അ​തി​ര​ന്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ, ഏ​റ്റു​മാ​നൂ​ർ മു​നി​സി​പ്പാ​ലി​റ്റി (6 വീ​തം), ച​ങ്ങ​നാ​ശേ​രി മു​നി​സി​പ്പാ​ലി​റ്റി, മു​ണ്ട​ക്ക​യം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് (5 വീ​തം) എ​ന്നി​വ​യാ​ണ് പു​തി​യ​താ​യി കൂ​ടു​ത​ൽ പേ​ർ​ക്ക് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച മ​റ്റ് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ.

65 പേ​ർ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ൽ കോ​ട്ട​യം ജി​ല്ല​ക്കാ​രാ​യ 567 പേ​രാ​ണു ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തു​വ​രെ ആ​കെ 1195 പേ​ർ​ക്കാ​ണു രോ​ഗം ബാ​ധി​ച്ച​ത്. ഇ​തി​ൽ 627 പേ​ർ രോ​ഗ​മു​ക്ത​രാ​യി.