തിരുവനന്തപുരം: സംസ്ഥാനത്ത് 1310 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്നലത്തെ 425 പേരുടേയും ഇന്നത്തെ 885 പേരുടേയും പരിശോധനാഫലം ചേര്‍ന്നുള്ളതാണിത്. ഇന്നലെ സാങ്കേതിക കാരണങ്ങളാല്‍ ഉച്ചവരെയുള്ള ഫലം മാത്രമേ റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിഞ്ഞിരുന്നുള്ളൂ.
സമ്പര്‍ക്ക രോഗം
ഇന്ന് പുറത്തുവിട്ട കണക്കിൽ 1,162 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 36 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 48 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 54 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.
മൂന്ന് മരണം
മൂന്ന് മരണങ്ങളും റിപ്പോർട്ട് ചെയ്തു. എറണാകുളത്ത് ചികിത്സയിലായിരുന്ന ബൈഹൈക്കി (59), ഏലിയാമ്മ (85), കൊല്ലത്ത് ചികിത്സയിലായിരുന്ന രുക്മിണി (56) എന്നിവരുടെ മരണമാണ് മരണപ്പട്ടികയിൽ ചേർത്തത്. ഇതോടെ ആകെ മരണം 73 ആയി.
864 പേർക്ക് രോഗമുക്തി
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 864 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 10,495 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ള ത്. 13,027 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. വിവിധ ജില്ലകളിലായി 1,43,323 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 1292 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 22,279 സാമ്പിളുകൾ പരിശോധിച്ചു.
⦿ തിരുവനന്തപുരം, പാലക്കാട് കാസര്‍ഗോഡ് ജില്ലകളിലെ ഫലമാണ് വ്യാഴാഴ്ച പൂർണമാകാതിരുന്നത്. ഈ ജില്ലകളിലെ ഇന്ന് പുറത്തുവിടുന്ന കണക്ക് ഇന്നലത്തെ കൂടി ചേർത്താണ്.
പോസിറ്റീവ് കേസുകൾ ജില്ല തിരിച്ച്:
തിരുവനന്തപുരം-320, എറണാകുളം-132, പത്തനംതിട്ട-130, വയനാട്-124, കോട്ടയം-89, കോഴിക്കോട്-84, പാലക്കാട്-83, മലപ്പുറം-75, തൃശൂര്‍-60, ഇടുക്കി-59 , കൊല്ലം-53, കാസര്‍ഗോഡ്-52, ആലപ്പുഴ-35, കണ്ണൂര്‍-14
സമ്പർക്ക രോഗികൾ ജില്ല തിരിച്ച്:
തിരുവനന്തപുരം-311, പത്തനംതിട്ട-127, വയനാട്-124, എറണാകുളം-109, കോട്ടയം-85, കോഴിക്കോട്-75, പാലക്കാട്-65, മലപ്പുറം-63, തൃശൂര്‍-48, കാസര്‍ഗോഡ് -48, കൊല്ലം-44, ഇടുക്കി-30, ആലപ്പുഴ-29, കണ്ണൂര്‍-4
ഇന്നലെയും ഇന്നുമായി 1310 പേര്‍ക്ക് കോവിഡ്; 1,162 സമ്പർക്ക രോഗികൾ
06:25 PM Jul 31, 2020 | Deepika.com