പ്രി​യ​ങ്ക​ഗാ​ന്ധി ലോ​ധി​യി​ലെ സ​ർ​ക്കാ​ർ ബം​ഗ്ലാ​വ് ഒ​ഴി​ഞ്ഞു

04:19 PM Jul 30, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക​ഗാ​ന്ധി ഡ​ൽ​ഹി ലോ​ധി എ​സ്റ്റേ​റ്റി​ലെ സ​ർ​ക്കാ​ർ വ​സ​തി ഒ​ഴി​ഞ്ഞു. വീ​ടൊ​ഴി​യ​ണ​മെ​ന്നു കേ​ന്ദ്ര ന​ഗ​ര​വി​ക​സ​ന മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് പ്രി​യ​ങ്ക താ​മ​സ​സ്ഥ​ലം മാ​റു​ന്ന​ത്.

പ്രി​യ​ങ്ക​യ്ക്ക് എ​സ്പി​ജി സു​ര​ക്ഷ പി​ൻ​വ​ലി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ വ​സ​തി അ​നു​വ​ദി​ക്കാ​ൻ നി​യ​മ​മി​ല്ലെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. നി​ല​വി​ൽ ഹ​രി​യാ​ന​യി​ലെ ഗു​രു​ഗ്രാ​മി​ലേ​ക്കാ​ണ് പ്രി​യ​ങ്ക താ​മ​സം മാ​റു​ന്ന​തെ​ന്നാ​ണ് കോ​ണ്‍​ഗ്ര​സ് വൃ​ത്ത​ങ്ങ​ളി​ല്‍ നി​ന്നും ല​ഭി​ക്കു​ന്ന സൂ​ച​ന.

കോ​വി​ഡ് സ്ഥി​തി​ഗ​തി​ക​ൾ മെ​ച്ച​പ്പെ​ട്ടാ​ൽ ല​ക്നോ​വി​ലേ​ക്കു താ​മ​സം മാ​റ്റാ​നാ​ണു പ്രി​യ​ങ്ക​യു​ടെ തീ​രു​മാ​ന​മെ​ന്ന​റി​യു​ന്നു. ല​ക്നോ​വി​ലേ​ക്കു താ​മ​സം മാ​റ്റാ​ൻ ഏ​താ​നും മാ​സം മു​ന്പേ പ്രി​യ​ങ്ക തീ​രു​മാ​നി​ച്ചി​രു​ന്ന​താ​ണ്. യു​പി​യു​ടെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​ണു പ്രി​യ​ങ്ക.