നെയ്യാർ ഡാമിന്റെ ഷട്ടറുകൾ ഉയർത്തും; ജാഗ്രതാ നിർദേശം
04:02 PM Jul 30, 2020 | Deepika.com
തിരുവനന്തപുരം: ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് നെയ്യാർ ഡാമിന്റെ നാലു ഷട്ടറുകളും വീണ്ടും ഉയർത്തും. അഞ്ച് സെന്റി മീറ്റർ കൂടി ഷട്ടറുകൾ ഉയർത്താനാണ് തീരുമാനം. നദീതീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് തിരുവനന്തപുരം ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി.