സം​വി​ധാ​യ​ക​ൻ രാ​ജ​മൗ​ലി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

12:40 PM Jul 30, 2020 | Deepika.com
ഹൈ​ദ​രാ​ബാ​ദ്: സം​വി​ധാ​യ​ക​ന്‍ രാ​ജ​മൗ​ലി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. അ​ദ്ദേ​ഹം ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കും രോ​ഗം ബാ​ധി​ച്ചു. താ​നും കു​ടും​ബ​വും ഹോം ​ക്വാ​റ​ന്‍റൈ​നി​ലാ​ണെ​ന്ന് അ​ദ്ദേ​ഹം ട്വി​റ്റ​റി​ല്‍ കു​റി​ച്ചു.

"എ​നി​ക്കും കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കും കു​റ​ച്ചു ദി​വ​സ​ങ്ങ​ള്‍​ക്കു മു​ന്‍​പ് പ​നി ബാ​ധി​ച്ചി​രു​ന്നു. അ​ത് പി​ന്നീ​ട് കു​റ​ഞ്ഞു. എ​ന്നി​രു​ന്നാ​ലും കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി. ഫ​ലം പോ​സി​റ്റീ​വ് ആ​ണ്. ഡോ​ക്ട​ര്‍​മാ​രു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ഞ​ങ്ങ​ള്‍ ഹോം ​ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ക​യാ​ണ്. ഞ​ങ്ങ​ള്‍​ക്ക് ല​ക്ഷ​ണ​മൊ​ന്നു​മി​ല്ല. സു​ഖ​മാ​യി​രി​ക്കു​ന്നു. പ​ക്ഷെ എ​ല്ലാ മു​ന്‍​ക​രു​ത​ലു​ക​ളും നി​ര്‍​ദേ​ശ​ങ്ങ​ളും പാ​ലി​ക്കു​ന്നു. ആ​ന്‍റി​ബോ​ഡി​ക​ള്‍ വി​ക​സി​പ്പി​ക്കാ​ന്‍ കാ​ത്തി​രി​ക്കു​ന്നു. അ​പ്പോ​ള്‍ ഞ​ങ്ങ​ള്‍​ക്ക് പ്ലാ​സ്മ ദാ​നം ചെ​യ്യാ​ന്‍ സാ​ധി​ക്കും'. രാ​ജ​മൗ​ലി കു​റി​ച്ചു.