പി. ​കൃ​ഷ്ണ​പി​ള്ള സ്മാ​ര​കം ത​ക​ർ​ത്ത കേ​സ്; മു​ഴു​വ​ൻ പ്ര​തി​ക​ളേ​യും വെ​റു​തെ​വി​ട്ടു

11:56 AM Jul 30, 2020 | Deepika.com
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ ക​ഞ്ഞി​ക്കു​ഴി​യി​ലെ പി. ​കൃ​ഷ്ണ​പി​ള്ള സ്മാ​ര​കം ത​ക​ർ​ത്ത കേ​സി​ലെ മു​ഴു​വ​ൻ പ്ര​തി​ക​ളെ​യും വെ​റു​തെ​വി​ട്ടു. ആ​ല​പ്പു​ഴ ജി​ല്ലാ പ്രി​ൻ​സി​പ്പ​ൽ കോ​ട​തി​യു​ടേ​താ​ണ് ന​ട​പ​ടി. പ്ര​തി​ക​ൾ​ക്കെ​തി​രേ തെ​ളി​വി​ല്ലെ​ന്ന് കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

കേ​സി​ൽ ഏ​ഴ് വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് വി​ധി പ​റ​ഞ്ഞ​ത്. അ​തേ​സ​മ​യം, സ​ത്യ​ത്തി​ന്‍റെ വി​ജ​യ​മാ​ണി​തെ​ന്ന് കു​റ്റ​വി​മു​ക്ത​രാ​യ​വ​ർ പ​റ​ഞ്ഞു. അ​ന്ന​ത്തെ യു​ഡി​എ​ഫ് സ​ർ‌​ക്കാ​ർ കെ​ട്ടി​ച്ച​മ​ച്ച കേ​സാ​ണി​തെ​ന്നും അ​വ​ർ മാ​ധ്യ​മ​ങ്ങ​ളോ​ട് വ്യ​ക്ത​മാ​ക്കി.

2013 ഒ​ക്ടോ​ബ​ർ 31ന് ​പു​ല​ർ​ച്ചെ 1.30 നാ​ണ് ആ​ല​പ്പു​ഴ ക​ഞ്ഞി​ക്കു​ഴി ക​ണ്ണ​ർ​കാ​ട്ടു​ള്ള പി. ​കൃ​ഷ്ണ​പി​ള്ള സ്മാ​ര​ക​വും അ​തി​നോ​ട് ചേ​ർ​ന്നു​ള്ള പ്ര​തി​മ​യും ത​ക​ർ​ക്ക​പ്പെ​ട്ട​ത്. 2014 ഒ​ക്ടോ​ബ​റി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​രെ പ്ര​തി​യാ​ക്കി കോ​ട​തി​യി​ൽ ക്രൈം​ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ട് ന​ൽ​കി.

വി.​എ​സ്. അച്യുതാനന്തൻ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ൾ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫി​ൽ ഉ​ണ്ടാ​യി​രു​ന്ന ല​തീ​ഷ് ബി. ​ച​ന്ദ്ര​നാ​ണ് മു​ഖ്യ​പ്ര​തി. ക​ണ്ണ​ർ​കാ​ട് മു​ൻ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി പി.​സാ​ബു, സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​യ ദീ​പു, രാ​ജേ​ഷ്, പ്ര​മോ​ദ് എ​ന്നി​വ​രെ​യും പ്ര​തി​ക​ളാ​ക്കി. പാ​ർ​ട്ടി ന​ട​പ​ടി​യെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു.