വാളാടിൽ 51 പേർക്ക് കൂടി കോവിഡ്
10:31 AM Jul 30, 2020 | Deepika.com
വയനാട്: വയനാട് വാളാടിൽ 51 പേർക്കു കൂടി കോവിഡ്. ആന്റിജൻ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇവിടെ രോഗ ബാധിതരുടെ എണ്ണം 140 ആയി. 647 പേരിൽ നടത്തിയ ആന്റിജൻ പരിശോധനയിലാണ് രോഗ ബാധ തെളിഞ്ഞത്.