തിരുവനന്തപുരം സംസ്ഥാനത്ത് കാലവർഷം കനക്കുന്നു. മലയോരമേഖലയിലും മഴ കനക്കുകയാണ്. കോഴിക്കോട്ട് തൊട്ടിൽപാലം പുഴ കരകവിഞ്ഞു. ഇവിടെ ഏഴ് വീടുകളിലുള്ളവരെ മാറ്റിപ്പാർപ്പിച്ചു. പുഴകളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശം നൽകി.
നേരത്തെ, സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തിൽ ഏത് സാഹചര്യവും നേരിടാൻ തയാറായിരിക്കണമെന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിർദേശം നൽകിയിരുന്നു. സായുധ പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്കാണ് അദ്ദേഹം ഈ നിർദേശം നൽകിയത്.
കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു മാത്രമേ രക്ഷാപ്രവർത്തനം നടത്താൻ പാടുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
കലിപൂണ്ട് കാലവർഷം; മലയോര മേഖലയിലും മഴ ശക്തിയാർജിക്കുന്നു
06:58 AM Jul 30, 2020 | Deepika.com