മ​ത​നി​ന്ദ കേ​സി​ൽ കോ​ട​തി​യി​ലെ​ത്തി​ച്ച യു​വാ​വ് കൊ​ല്ല​പ്പെ​ട്ടു; സം​ഭ​വം പാ​ക്കി​സ്ഥാ​നി​ൽ

08:27 AM Jul 30, 2020 | Deepika.com
ഇ​സ്ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​നി​ൽ മ​ത​നി​ന്ദ കേ​സി​ൽ കോ​ട​തി​യി​ലെ​ത്തി​ച്ച യു​വാ​വ് വെ​ടി​യേ​റ്റു മ​രി​ച്ചു. പെ​ഷ​വാ​റി​ലെ ജി​ല്ലാ കോ​ട​തി​യി​ലാ​യി​രു​ന്നു അ​ക്ര​മം. താ​ഹി​ർ അ​ഹ്മ​ദ് ന​സീം എ​ന്ന​യാ​ളാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സ്വ​യം പ്ര​വാ​ച​ക​നെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ടെ​ന്ന ആ​രോ​പ​ണ​ത്തി​ലാ​ണ് താ​ഹി​റി​നെ കോ​ട​തി​യി​ലെ​ത്തി​ച്ച​ത്.

ഖാ​ലി​ദ് ഖാ​ൻ എ​ന്ന​യാ​ളാ​ണ് താ​ഹി​റി​നെ​തി​രെ വെ​ടി​യു​തി​ർ​ത്ത​തെ​ന്ന് പോ​ലീ​സ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ക​ന​ത്ത സു​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന സ്ഥ​ല​ത്ത് അ​ക്ര​മി എ​ങ്ങ​നെ നു​ഴ​ഞ്ഞു​ക​യ​റി​യെ​ന്ന് വ്യ​ക്ത​മ​ല്ല.