ഗൂ​ഗി​ൾ ചൈ​ന​യോ​ട് കൂ​ടു​ത​ൽ സ​ഹ​ക​രി​ക്കു​ന്നു​വെ​ന്ന വാ​ദം ത​ള്ളി സു​ന്ദ​ർ പി​ച്ചെ

02:05 AM Jul 30, 2020 | Deepika.com
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ഗൂ​ഗി​ൾ ചൈ​ന​യോ​ട് കൂ​ടു​ത​ൽ സ​ഹ​ക​രി​ക്കു​ന്നു​വെ​ന്നും ചൈ​ന​യി​ൽ നി​ന്ന് ക​ന്പ​നി​ക്ക് ഏ​റെ പ​ണം ല​ഭി​ക്കു​ന്നു​ണ്ടെ​ന്നു​മു​ള്ള വാ​ദ​ങ്ങ​ൾ ത​ള്ളി ക​ന്പ​നി മേ​ധാ​വി സു​ന്ദ​ർ പി​ച്ചെ. ഗൂ​ഗി​ളോ, മാ​തൃ​ക​ന്പ​നി​യാ​യ ആ​ൽ​ഫ​ബെ​റ്റോ ഒ​രു ത​ര​ത്തി​ലും അ​മേ​രി​ക്ക​ൻ താ​ത്പ​ര്യ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ചൈ​നീ​സ് സൈ​ന്യ​വു​മാ​യി ഗൂ​ഗി​ൾ സ​ഹ​ക​രി​ക്കു​ന്നു​ണ്ടെ​ന്നു​ള്ള വാ​ദ​വും അ​ദ്ദേ​ഹം ത​ള്ളി. മ​റ്റ് രാ​ജ്യ​ങ്ങ​ളു​മാ​യി ക​ന്പ​നി സ​ഹ​ക​രി​ക്കു​ന്ന​തി​നോ​ട് താ​ര​ത​മ്യ​പ്പെ​ടു​ത്തി​യാ​ൽ ചൈ​ന​യോ​ട് ഏ​റെ സ​ഹ​ക​രി​ക്കു​ന്നു​വെ​ന്ന വാ​ദ​ങ്ങ​ളി​ൽ ക​ഴ​ന്പ​നി​ല്ലെ​ന്ന് വ്യ​ക്ത​മാ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.