ഹൈ​ഡ്രോ​ക്സി​ക്ലോ​റോ​ക്വി​ൻ വേ​ണം, മാ​സ്ക് വേ​ണ്ട..! സ​ന്ദേ​ശം ഷെ​യ​ർ ചെ​യ്ത ട്രം​പി​നെ​തി​രെ ആ​ന്‍റ​ണി ഫൗ​ച്ചി

05:21 AM Jul 30, 2020 | Deepika.com
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന് മാ​സ്ക് നി​ർ​ബ​ന്ധ​മ​ല്ലെ​ന്ന ത​ര​ത്തി​ലു​ള്ള സ​ന്ദേ​ശം പ്ര​ച​രി​പ്പി​ക്കു​ന്ന വീ​ഡി​യോ ഷെ​യ​ർ ചെ​യ്ത അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന് രൂ​ക്ഷ​വി​മ​ർ​ശ​നം. രാ​ജ്യ​ത്തെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ചു​ക്കാ​ൻ പി​ടി​ക്കു​ന്ന ഡോ.​ആ​ന്‍റ​ണി ഫൗ​ച്ചി​യാ​ണ് ട്രം​പി​നെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

ട്രം​പി​ന്‍റെ പ്ര​വൃ​ത്തി ആ​ർ​ക്കെ​ങ്കി​ലും സ​ഹാ​യ​ക​ര​മാ​കു​മെ​ന്ന് താ​ൻ ക​രു​തു​ന്നി​ല്ലെ​ന്ന് ഫൗ​ച്ചി പ​റ​ഞ്ഞു. അ​തേ​സ​മ​യം, അ​ത്ത​ര​മൊ​രു വീ​ഡി​യോ ട്രം​പ് ഷെ​യ​ർ ചെ​യ്ത​തോ​ടെ ആ​ളു​ക​ൾ ശ​രി​യേ​ത് തെ​റ്റേ​ത് എ​ന്ന ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​കു​മെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

കോ​വി​ഡ് പ്ര​തി​രോ​ധ​ന​ത്തി​ന് ഹൈ​ഡ്രോ​ക്സി​ക്ലോ​റോ​ക്വി​ൻ ഏ​റെ ഫ​ല​പ്ര​ദ​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഒ​രു​പ​റ്റം ഡോ​ക്ട​ർ​മാ​ർ ചെ​യ്ത വീ​ഡി​യോ ആ​ണ് ട്രം​പ് ഷെ​യ​ർ ചെ​യ്ത​ത്. എ​ന്നാ​ൽ, ഈ ​വീ​ഡി​യോ ഫേ​സ്ബു​ക്കും ട്വി​റ്റ​റും നീ​ക്കം ചെ​യ്തു. പ​ക്ഷേ, നീ​ക്കം ചെ​യ്യു​ന്ന​തി​ന് മു​ന്നേ ഈ ​വീ​ഡി​യോ 17 മി​ല്യ​ണ്‍ ആ​ളു​ക​ളി​ലേ​ക്ക് എ​ത്ത​പ്പെ​ട്ടി​രു​ന്നു.

ഹൈ​ഡ്രോ​ക്സി​ക്ലോ​റോ​ക്വി​ൻ കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന് സ​ഹാ​യക​ര​മാ​ണെ​ന്നും മാ​സ്ക് നി​ർ​ബ​ന്ധ​മ​ല്ലെ​ന്നു​മെ​ല്ലാം വീ​ഡി​യോ​യി​ൽ പ​റ​ഞ്ഞി​രു​ന്നു. ആ​രോ​ഗ്യ​രം​ഗ​മൊ​ന്നാ​കെ​യും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യും കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന് ഹൈ​ഡ്രോ​ക്സി​ക്ലോ​റോ​ക്വി​ൻ ഫ​ല​പ്ര​മ​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ട്രം​പ് വീ​ഡി​യോ ഷെ​യ​ർ ചെ​യ്ത​ത്.