തിരുവനന്തപുരം: സംസ്ഥാനത്തെ ചില ജില്ലകളിൽ കാലവർഷം ശക്തിപ്രാപിക്കുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ഏത് അടിയന്തിര സാഹചര്യവും നേരിടാൻ തയാറായിരിക്കാൻ പോലീസുദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.
ആംഡ് പോലീസ് ബറ്റാലിയനുകൾ, കാലാവസ്ഥാ മുന്നറിയിപ്പ് നൽകിയ പ്രദേശങ്ങളിലെ പോലീസ് സ്റ്റേഷനുകൾ എന്നിവയ്ക്ക് പ്രത്യേക ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. കോവിഡ് സുരക്ഷാ പ്രോട്ടോകോൾ പരമാവധി പാലിച്ചുകൊണ്ടായിരിക്കും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പോലീസ് ഏർപ്പെടുകയെന്നും സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.
മഴ : ഏത് സാഹചര്യവും നേരിടാൻ തയാറായിരിക്കാൻ പോലീസിന് നിർദേശം
09:22 PM Jul 29, 2020 | Deepika.com