കോഴിക്കോട്: ജില്ലയില്‍ ഇന്ന് 67 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 30 പേര് രോഗമുക്തരായി. വിദേശത്ത് നിന്ന് എത്തിയവരില്‍ പോസീറ്റിവായത് രണ്ട് പേരാണ്. ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയത് മൂന്ന് പേർ. 59 സമ്പര്‍ക്കം വഴി പോസിറ്റീവായി. ഉറവിടം വ്യക്തമല്ലാത്ത മൂന്ന് പോസിറ്റീവ് കേസുകളാണ് ഉള്ളത്. ജില്ലയില്‍ 10770 പേര് നിരീക്ഷണത്തില്‍ ഉണ്ട്.
വിദേശത്തുനിന്ന് എത്തിയവരില്‍ പോസിറ്റീവായവർ:
വടകര സ്വദേശി (48), ഉണ്ണികുളം സ്വദേശിനി (52). ഇതരസംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ കോഴിക്കോട് കോര്പ്പറേഷന് സ്വദേശിനി (68), ഒഡീശയിൽ നിന്നുള്ള അതിഥി തൊഴിലാളി (22), പയ്യോളി സ്വദേശി (34). ഉറവിടം വ്യക്തമല്ലാത്ത മൂന്ന് കേസുകൾ ചോറോട് സ്വദേശി (54), കോഴിക്കോട് കോർപ്പറേഷനിലെ മലാപ്പറമ്പ് സ്വദേശി (55), ചേളന്നൂർ സ്വദേശി (21). സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍; കോഴിക്കോട് കോര്പ്പറേഷൻ - 13 (ഇതിൽ രണ്ട് സ്വകാര്യ ആശുപത്രികളിലെ ഒന്‍പത് ആരോഗ്യപ്രവർത്തകരും ഉൾപ്പെടുന്നു)നാദാപുരം - 1, വേളം - 4, ചോറോട് - 4, പയ്യോളി - 1, കൊയിലാണ്ടി - 1, മുക്കം - 1, ഒഞ്ചിയം - 4, ഫറോക്ക് - 1, കുറ്റ്യാടി - 1, വില്ല്യാപ്പള്ളി - 1, തിരുവള്ളൂർ - 9, പുതുപ്പാടി - 2, കുന്നമംഗലം - 1, ഒളവണ്ണ - 11, വാണിമേൽ - 1, രാമനാട്ടുകര - 1, ചേളന്നൂർ - 1, വടകര - 1.
നിലവിൽ 728 കോഴിക്കോട് സ്വദേശികള്‍ കോവിഡ് പോസിറ്റീവായി ചികിത്സയിലാണ്. ഇതില്‍ 179 പേര് കോഴിക്കോട് മെഡിക്കല്‍ കോളജിലും 133 പേര് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും, 98 പേര് കോഴിക്കോട് എന്‍ഐടി എഫ്എല്‍ടിയിലും 106 പേര് ഫറോക്ക് എഫ്എല്‍ടിസിയിലും 188 പേര് എന്‍ഐടി മെഗാ എഫ്എല്‍ടിയിലും 12 പേര് രണ്ട് സ്വകാര്യ ആശുപത്രികളിലും, ഒരാൾ മലപ്പുറത്തും, അഞ്ച് പേര് കണ്ണൂരിലും, ഒരാള്‍ തിരുവനന്തപുരത്തും, നാല് പേര് എറണാകുളത്തും ഒരാള്‍ കാസര്‍കോഡും ചികിത്സയിലാണ്.
ഇതുകൂടാതെ 18 മലപ്പുറം സ്വദേശികളും, രണ്ട് തൃശൂര്‍ സ്വദേശികളും, ഒരു പത്തനംതിട്ട സ്വദേശിയും, ഒരു കൊല്ലം സ്വദേശിയും, മൂന്ന് വയനാട് സ്വദേശികളും കോഴിക്കോട് മെഡിക്കല്‍ കോളജിലും, ഒരു മലപ്പുറം സ്വദേശി, ഒരു കൊല്ലം സ്വദേശി, രണ്ട് വയനാട് സ്വദേശികളും, ഒരു ആലപ്പുഴ സ്വദേശി, ഒരു കണ്ണൂര്‍ സ്വദേശി, എഫ്എല്‍ടിസിയിലും, രണ്ട് മലപ്പുറം സ്വദേശികളും, രണ്ട് വയനാട് സ്വദേശികളും ഒരു കണ്ണൂര്‍ സ്വദേശിയും ഫറോക്ക് എഫ്എല്‍ടിസിയിലും, രണ്ട് കണ്ണൂര്‍ സ്വദേശികൾ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.
കോഴിക്കോട് 67 പേർക്ക് കോവിഡ്; 30 പേര് രോഗമുക്തരായി
08:37 PM Jul 29, 2020 | Deepika.com