വ​യ​നാ​ട് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച 43 പേ​രും സ​മ്പ​ർ​ക്ക രോ​ഗി​ക​ൾ

06:40 PM Jul 29, 2020 | Deepika.com
വ​യ​നാ​ട്: ജി​ല്ല​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച 43 പേ​ർ​ക്കും രോ​ഗം ബാ​ധി​ച്ച​ത് സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ. ഒ​ൻ​പ​ത് പേ​ർ രോ​ഗ​മു​ക്തി നേ​ടു​ക​യും ചെ​യ്തു. ജി​ല്ല​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 497 ആ​യി. ഇ​തി​ല്‍ 278 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. ഒ​രാ​ള്‍ മ​ര​ണ​പ്പെ​ട്ടു.

നി​ല​വി​ല്‍ 218 പേ​രാ​ണ് ചി​കി​ല്‍​സ​യി​ലു​ള​ള​ത്. ഇ​തി​ല്‍ ജി​ല്ല​യി​ല്‍ 210 പേ​രും കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ഏ​ഴും എ​റ​ണാ​കു​ള​ത്ത് ഒ​രാ​ളും ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു​ണ്ട്.

സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ര്‍:

വാ​ളാ​ട് കേ​സു​ക​ളു​മാ​യി സ​മ്പ​ര്‍​ക്ക​ത്തി​ലു​ള്ള വാ​ളാ​ട് സ്വ​ദേ​ശി​ക​ളാ​യ 39 പേ​രും തി​രു​നെ​ല്ലി സ്വ​ദേ​ശി​യു​ടെ സ​മ്പ​ര്‍​ക്ക​ത്തി​ലു​ള്ള പ​യ്യ​മ്പ​ള്ളി സ്വ​ദേ​ശി (54), പേ​രി​യ സ്വ​ദേ​ശി​യു​ടെ സ​മ്പ​ര്‍​ക്ക​ത്തി​ലു​ള്ള പേ​രി​യ സ്വ​ദേ​ശി (35), കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പോ​യി​വ​ന്ന വാ​രാ​മ്പ​റ്റ സ്വ​ദേ​ശി​ക​ള്‍ (42, 36) എ​ന്നി​വ​രാ​ണ് ഇ​ന്ന് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ.