തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. ഇന്ന് 903 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 706 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 35 പേരുടെ സമ്പര്‍ക്ക ഉറവിടവും വ്യക്തമല്ല.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 90 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 71 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. തിരുവനന്തപുരത്താണ് ഇന്നും രോഗികൾ ഏറ്റവും അധികമുള്ളത്. ജില്ലയില്‍ 213 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
30 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളിലെ 10 വീതവും, എറണാകുളത്ത് ആറ്, കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തൃശൂരിലെ രണ്ട് കെഎസ്ഇ ജീവനക്കാര്‍ക്കും, ഒരു കെഎൽഎഫ് ജീവനക്കാരനും രോഗം ബാധിച്ചു.
641 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 10,350 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 11,369 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. വിവിധ ജില്ലകളിലായി 1,47,132 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 23,924 സാമ്പിളുകൾ പരിശോധിച്ചു.
കോവിഡ് പോസിറ്റീവ് ജില്ല തിരിച്ച്:
തിരുവനന്തപുരം-213, മലപ്പുറം-87, കൊല്ലം-84, എറണാകുളം-83, കോഴിക്കോട്-67, പത്തനംതിട്ട-54, പാലക്കാട്-49, കാസര്‍ഗോഡ്-49, വയനാട്-43, കണ്ണൂര്‍- 42, ആലപ്പുഴ-38, ഇടുക്കി-34, തൃശൂര്‍-31, കോട്ടയം-29
സമ്പർക്ക രോഗികൾ:
തിരുവനന്തപുരം-198, കൊല്ലം-77, കോഴിക്കോട്-60, എറണാകുളം-58, മലപ്പുറം-52, വയനാട്-43, പത്തനംതിട്ട-39, ആലപ്പുഴ-33, കാസര്‍ഗോഡ്-32, കോട്ടയം-27, ഇടുക്കി-25, തൃശൂര്‍-22, കണ്ണൂര്‍-22, പാലക്കാട്-18
കുറയാതെ കൊറോണ; 903 പേര്‍ക്ക് കോവിഡ്, 706 സമ്പർക്ക രോഗികൾ
06:32 PM Jul 29, 2020 | Deepika.com