"റ​ഫാ​ൽ' അ​തി​ർ​ത്തി ല​ക്ഷ്യം വ​യ്ക്കു​ന്ന​വ​ർ​ക്കു​ള്ള മു​ന്ന​റി​യി​പ്പ്; ചൈ​ന​യെ കൊ​ട്ടി രാ​ജ്നാ​ഥ് സിം​ഗ്

03:58 PM Jul 29, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: റ​ഫാ​ൽ യു​ദ്ധ​വി​മാ​ന​ങ്ങ​ളെ ഇ​ന്ത്യ​ൻ മ​ണ്ണി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്ത് പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്. വ്യോ​മ​സേ​ന​യു​ടെ പ്ര​ഹ​ര​ശേ​ഷി​ക്ക് റ​ഫാ​ൽ ഊ​ർ​ജ്ജ​മേ​കും. ഇ​ന്ത്യ​ൻ സൈ​നി​ക ച​രി​ത്ര​ത്തി​ന്‍റെ പു​തു​യു​ഗ​പ്പി​റ​വി​യെ​ന്നും രാ​ജ്നാ​ഥ് സിം​ഗ് ട്വീ​റ്റ് ചെ​യ്തു.

അ​തി​ർ​ത്തി ല​ക്ഷ്യം വ​യ്ക്കു​ന്ന​വ​ർ​ക്കു​ള്ള മു​ന്ന​റി​യി​പ്പാ​ണ് അ​ഞ്ചു റ​ഫാ​ൽ വി​മാ​ന​ങ്ങ​ളു​ടെ വ​ര​വെ​ന്നും ചൈനയ്ക്കുള്ള മുന്നറിയിപ്പായി രാ​ജ്നാ​ഥ് സിം​ഗ് പ​റ​ഞ്ഞു. എ​ത്ര​യും വേ​ഗം വി​മാ​ന​ങ്ങ​ൾ ന​ൽ​കി​യ ഫ്ര​ഞ്ച് സ​ർ​ക്കാ​രി​ന് ന​ന്ദി പ​റ​യു​ന്ന​താ​യും രാ​ജ്നാ​ഥ് സിം​ഗ് ട്വി​റ്റ​റി​ൽ കു​റി​ച്ചു.