കൊച്ചി: കനത്ത മഴയില്‍ റോഡ് തകര്‍ന്ന് വാഹനങ്ങള്‍ താഴ്ച്ചയിലേക്ക് മറിഞ്ഞു. കൊച്ചി കളമശേരിയിലാണ് സംഭവം.
പാര്‍ക്ക് ചെയ്തിരുന്ന മൂന്നു കാറുകളാണ് പത്തടി താഴ്ച്ചയിലേക്ക് മറിഞ്ഞത്. മണ്ണിടിയുമ്പോള്‍ കാറുകളിൽ ആരും ഉണ്ടായിരുന്നില്ല.
കാറുകള്‍ മാറ്റാനുള്ള ശ്രമം പുരോഗമിക്കുകയാണ്. ഇതിനിടെ, കനത്ത മഴയെ തുടർന്ന് കൊച്ചിയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുകയാണ്.
കനത്തമഴ: കൊച്ചിയിൽ റോഡ് തകർന്ന് വാഹനങ്ങൾ താഴ്ചയിലേക്ക് മറിഞ്ഞു
03:38 PM Jul 29, 2020 | Deepika.com