ശ​മ​ന​മി​ല്ലാ​തെ ക​ന​ത്ത മ​ഴ: ഇ​ടു​ക്കി ജി​ല്ല​യി​ൽ റെ​ഡ് അ​ല​ർ​ട്ട്; നാ​ലു ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച്

03:16 PM Jul 29, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ഇ​ടു​ക്കി ജി​ല്ല​യി​ൽ ഇ​ന്ന് അ​തി​തീ​വ്ര മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥ വി​ഭാ​ഗ​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. ജി​ല്ല​യി​ൽ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.

കോ​ട്ട​യം, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. വ​ട​ക്ക​ൻ കേ​ര​ള​ത്തി​ൽ വ്യാ​ഴാ​ഴ്ച​യും ക​ന​ത്ത മ​ഴ തു​ട​രു​മെ​ന്ന് കാ​ലാ​വ​സ്ഥാ വി​ഭാ​ഗം അ​റി​യി​ച്ചു.

മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളിലാണ് വ്യാ​ഴാ​ഴ്ച ഓ​റ​ഞ്ച് അ​ല​ർ​ട്ട് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ൽ യെ​ല്ലോ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.