പു​ലി വ​രു​ന്നൂ, റ​ഫാ​ൽ..! ഇ​ന്ത്യ​ൻ വ്യോ​മ​പാ​ത​യി​ൽ സ്വീ​ക​ര​ണം-​വീ​ഡി​യോ

02:58 PM Jul 29, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ സേ​ന​യു​ടെ പ്ര​ഹ​ര​ശേ​ഷി വാ​നോ​ള​മു​യ​ർ​ത്തി റ​ഫാ​ൽ യു​ദ്ധ​വി​മാ​ന​ങ്ങ​ൾ എ​ത്തു​ന്നു. ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ ഇ​ന്ത്യ​ൻ വ്യോ​മ​പാ​ത​യി​ൽ അ​ഞ്ചു വി​മാ​ന​ങ്ങ​ൾ പ്ര​വേ​ശി​ച്ചു. സു​ഖോ​യ് യു​ദ്ധ​വി​മാ​ന​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ​യാ​ണ് റ​ഫാ​ൽ ഹ​രി​യാ​ന​യി​ലെ അം​ബാ​ല വ്യോ​മ​താ​വ​ള​ത്തി​ലേ​ക്ക് എ​ത്തു​ന്ന​ത്.

ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ വി​മാ​ന​ങ്ങ​ൾ അം​ബാ​ല​യി​ൽ പ​റ​ന്നി​റ​ങ്ങും. റ​ഫാ​ലി​ന്‍റെ സ്വീ​ക​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് പ​ടി​ഞ്ഞാ​റ​ൻ അ​റ​ബി​ക്ക​ട​ലി​ൽ ഐ​എ​ൻ​എ​സ് കോ​ൽ​ക്ക​ത്ത യു​ദ്ധ​ക്ക​പ്പ​ലി​നെ വി​ന്യ​സി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഫ്ര​ഞ്ച് തു​റ​മു​ഖ ന​ഗ​ര​മാ​യ ബോ​ർ​ദോ​യി​ൽ​നി​ന്ന് 7000 കി​ലോ​മീ​റ്റ​ർ പ​റ​ന്നാ​ണ് യു​ദ്ധ​വി​മാ​ന​ങ്ങ​ൾ ഇ​ന്ത്യ​യി​ലെ​ത്തു​ക.

59,000 കോ​ടി രൂ​പ മു​ട​ക്കി 36 അ​ത്യാ​ധു​നി​ക യു​ദ്ധ​വി​മാ​ന​ങ്ങ​ൾ വാ​ങ്ങാ​നു​ള്ള ക​രാ​ർ ഡ​സോ ഏ​വി​യേ​ഷ​നു​മാ​യി നാ​ലു​വ​ർ​ഷം മു​ന്പാ​ണ് ഇ​ന്ത്യ ഒ​പ്പി​ട്ട​ത്. ചൈ​നീ​സ് അ​തി​ർ​ത്തി​യി​ൽ സം​ഘ​ർ​ഷം ഒ​ഴി​ഞ്ഞു​പോ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ റ​ഫാ​ലി​ന്‍റെ സാ​ന്നി​ധ്യം നി​ർ​ണാ​യ​ക​മാ​യി​രി​ക്കു​മെ​ന്നാ​ണു പ്ര​തി​രോ​ധ വി​ദ​ഗ്ധ​ർ വി​ല​യി​രു​ത്തു​ന്ന​ത്.