കൊച്ചി: പാലത്തായി പീഡനകേസ് പ്രതിക്ക് നോട്ടീസ് നൽകണമെന്ന് ഹൈക്കോടതി. പ്രതി പത്മരാജന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയുടെ മാതാവ് സമർപ്പിച്ച ഹർജിയിലാണ് കോടതി വിധി.
കേസിൽ ക്രൈംബ്രാഞ്ച് നൽകിയ കുറ്റപത്രത്തിൽ പോക്സോ ഒഴിവാക്കിയതിനെ തുടർന്നാണ് പത്മരാജന് ജാമ്യം ലഭിച്ചത്. ഇത് ചോദ്യം ചെയ്താണ് പെൺകുട്ടിയുടെ മാതാവ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.
കോടതി അന്വേഷണ റിപ്പോർട്ട് ഹാജരാക്കാൻ ക്രൈം ബ്രാഞ്ചിനോട് ആവശ്യപ്പെട്ടു. ഹർജി അടുത്ത വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.
പാലത്തായി പീഡനം; പ്രതിക്ക് നോട്ടീസ് നൽകണമെന്ന് ഹൈക്കോടതി
01:37 PM Jul 29, 2020 | Deepika.com