അരുവിക്കര ഡാമിന്റെ ഷട്ടറുകൾ വീണ്ടും ഉയർത്തും
12:58 PM Jul 29, 2020 | Deepika.com
തിരുവനന്തപുരം: കനത്തമഴയെ തുടർന്ന് അരുവിക്കര ഡാമിന്റെ ഷട്ടറുകൾ വീണ്ടും ഉയർത്തും. മൂന്നാമത്തെ ഷട്ടർ 20 സെന്റിമീറ്ററും നാലാമത്തെ ഷട്ടർ 30 സെന്റിമീറ്ററും കൂടി ഉടൻ തുറക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ജനങ്ങൾക്ക് ജാഗ്രതാ നിർദേശവും നൽകി.