കൊച്ചി: കനത്തമഴയെ തുടർന്ന് കൊച്ചിയിലെ താഴ്ന്നപ്രദേശങ്ങളിൽ വെള്ളം കയറി. അതേസമയം, നഗരത്തിലെ കെഎസ്ആർടിസി ബസ് സ്റ്റാൻഡിലും എംജി റോഡിലും വെള്ളക്കെട്ട് രൂക്ഷമാണ്.
വെള്ളംകയറിയതിനെ തുടർന്ന് കടവന്ത്ര പി ആൻഡ് ടി കോളനിയിലെ ആളുകളെ മാറ്റിപ്പാർപ്പിക്കുമെന്ന് മന്ത്രി സുനിൽ കുമാർ പറഞ്ഞു. ഇവരെ കേന്ദ്രീയ വിദ്യാലയ സ്കൂളിലേക്കാണ് മാറ്റുന്നത്.
കോവിഡ് നിരീക്ഷണത്തിൽ കഴിയുന്നവരെ ഓരോ ക്ലാസ് മുറിയിൽ താമസിപ്പിക്കും. ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്റൈൻ ആവശ്യമുള്ളവരെ അത്തരത്തിലും പ്രവേശിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കൊച്ചിയിലെ താഴ്ന്നപ്രദേശങ്ങളിൽ വെള്ളം കയറി; ആളുകളെ മാറ്റിപ്പാർപ്പിക്കും
12:26 PM Jul 29, 2020 | Deepika.com