മലപ്പുറം: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. മലപ്പുറം തേഞ്ഞിപ്പലം സ്വദേശി കുട്ടിഹസന്(67) ആണ് മരിച്ചത്.
ഹൃദ്രോഗിയായിരുന്ന ഇയാൾ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജൂലൈ 25-നാണ് കുട്ടിഹസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇയാളുടെ മകനാണ് ആദ്യം കോവിഡ് ബാധയുണ്ടായത്. പിന്നീട് നടത്തിയ പരിശോധനയില്‍ പിതാവിനും രോഗം കണ്ടെത്തി. തുടർന്ന് മഞ്ചേരി മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിക്കുകയായിരുന്നു.
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; മരിച്ചത് മലപ്പുറം സ്വദേശി
02:44 PM Jul 29, 2020 | Deepika.com