മ​ധ്യ​പ്ര​ദേ​ശി​ല്‍ ഒ​രു മ​ന്ത്രി​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

10:36 AM Jul 29, 2020 | Deepika.com
ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ല്‍ ഒ​രു മ​ന്ത്രി​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ജ​ല​വി​ഭ​വ മ​ന്ത്രി തു​ള്‍​സി സി​ല്‍​വാ​ത്തി​നാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

ത​നി​ക്ക് രോ​ഗം ബാ​ധി​ച്ച വി​വ​രം ട്വി​റ്റ​റി​ല്‍ കൂ​ടി​യാ​ണ് മ​ന്ത്രി അ​റി​യി​ച്ച​ത്. താ​നു​മാ​യി സ​മ്പ​ര്‍​ക്ക​ത്തി​ലേ​ര്‍​പ്പെ​ട്ട​വ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ പോ​ക​ണ​മെ​ന്ന് മ​ന്ത്രി നി​ര്‍​ദേ​ശി​ച്ചു. നേ​ര​ത്തെ മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. അ​ദ്ദേ​ഹം ചി​കി​ത്സ​യി​ലാ​ണ്.