കോഴിക്കോട്: കോഴിക്കോട്ട് കീം പരീക്ഷയെഴുതിയ ഒരു വിദ്യാർഥിക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മണിയൂർ സ്വദേശിനിയായ വിദ്യാർഥിനിക്കാണ് രോഗം ബാധിച്ചത്. മലബാർ ക്രിസ്ത്യൻ കോളജ് ഹയർ സെക്കൻഡറി സ്കൂളിലാണ് വിദ്യാർഥിനി പരീക്ഷ എഴുതിയത്.
നേരത്തെ ഇതേ സ്കൂളിൽ പരീക്ഷ എഴുതിയ മറ്റൊരു വിദ്യാർഥിനിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
കോഴിക്കോട്ട് കീം പരീക്ഷയെഴുതിയ ഒരു വിദ്യാർഥിക്ക് കൂടി കോവിഡ്
10:29 AM Jul 29, 2020 | Deepika.com