ഓ​ഗ​സ്റ്റ് മു​ത​ൽ അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് ദു​ബാ​യി​ലെ ഇ​ന്ത്യ​ൻ കോ​ണ്‍​സു​ലേ​റ്റ്

09:19 AM Jul 29, 2020 | Deepika.com
ദു​ബാ​യ്: ഓ​ഗ​സ്റ്റ് മു​ത​ൽ എ​ല്ലാ അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും ദു​ബാ​യി​ലെ ഇ​ന്ത്യ​ൻ കോ​ണ്‍​സു​ലേ​റ്റ് ര​ണ്ടു മ​ണി​ക്കൂ​ർ വീ​തം തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ. അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ൾ മാ​ത്ര​മാ​ണ് അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ പ​രി​ഗ​ണി​ക്കു​ക.

ഓ​ഗ​സ്റ്റ് ഒ​ന്നു മു​ത​ൽ ഡി​സം​ബ​ർ 31 വ​രെ​യാ​ണ് എ​ല്ലാ അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും ര​ണ്ട് മ​ണി​ക്കൂ​ർ വീ​തം കോ​ണ്‍​സു​ലേ​റ്റ് തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ക. വാ​രാ​ന്ത്യ അ​വ​ധി ദി​വ​സ​ങ്ങ​ളാ​യ വെ​ള്ളി​യാ​ഴ്ച​യും ശ​നി​യാ​ഴ്ച​യും കോ​ണ്‍​സു​ലേ​റ്റ് തു​റ​ക്കും. രാ​വി​ലെ എ​ട്ട് മ​ണി മു​ത​ൽ 10 വ​രെ​യാ​ണ് സേ​വ​ന​മു​ണ്ടാ​കു​ക.

പാ​സ്പോ​ർ​ട്ട്, എ​മ​ർ​ജ​ൻ​സി സ​ർ​ട്ടി​ഫി​ക്ക​റ്റ്, വി​സ, മ​റ്റ് അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ൾ എ​ന്നി​വ​യാ​ണ് ഈ ​ദി​വ​സ​ങ്ങ​ളി​ലെ സേ​വ​ന​ങ്ങ​ളെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. സൗ​ദി​ക്ക് പു​റ​ത്തു​ള്ള പ്ര​വാ​സി​ക​ളു​ടെ എ​ക്സി​റ്റ്, റീ ​എ​ൻ​ട്രി വി​സാ കാ​ലാ​വ​ധി നീ​ട്ടു​ന്ന ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി.