ഷാർജ: ഷാർജയിൽ മലയാളി വിദ്യാർഥിനി കെട്ടിടത്തിൽനിന്നു വീണു മരിച്ചു. അജ്മാൻ ഭവൻസ് സ്കൂൾ പത്താംക്ലാസ് വിദ്യാർഥിനിയും എറണാകുളം പെരുന്പാവൂർ വേങ്ങൂർ സ്വദേശി ബിനു പോൾ- മേരി ദന്പതികളുടെ മകളുമായ സമീക്ഷ പോൾ (15) ആണു മരിച്ചത്.
ഞായറാഴ്ച പുലർച്ചെയാണു താമസിക്കുന്ന കെട്ടിടത്തിന്റെ എട്ടാംനിലയിലെ ബാൽക്കണി വഴി താഴെ ഇന്റർലോക്ക് പാകിയ നിലത്തേക്ക് വീണുമരിച്ചനിലയിൽ മൃതദേഹം കണ്ടെത്തിയത്. രക്ഷിതാക്കളും ഇരട്ട സഹോദരി മെറിഷ് പോളും ഉറങ്ങുന്ന സമയത്തായിരുന്നു അപകടം. ഇരട്ടസഹോദരിയായ മെറിഷിനൊപ്പമായിരുന്നു സമീക്ഷ കിടന്നിരുന്നത്.
പോലീസാണ് അപകടവിവരം രക്ഷിതാക്കളെ വിളിച്ചറിയിച്ചത്. മരണത്തിൽ ദുരൂഹതയുണ്ടോയെന്ന് ഫോറൻസിക് വിഭാഗം പരിശോധിക്കുന്നുണ്ട്. രക്ഷിതാക്കളെ പോലീസ് ചോദ്യം ചെയ്തു. ദുബായിൽ എൻജിനീയറായി ജോലിചെയ്യുകയാണ് ബിനുപോൾ.
ഷാർജയിൽ മലയാളി വിദ്യാർഥിനി കെട്ടിടത്തിൽനിന്നു വീണു മരിച്ചനിലയിൽ
05:03 PM Jul 27, 2020 | Deepika.com