അ​വ​ൻ വ​രു​ന്നൂ, റ​ഫാ​ൽ..! ഫ്രാ​ൻ​സി​ൽ​നി​ന്ന് യാ​ത്ര തു​ട​ങ്ങി

04:14 PM Jul 27, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യ്ക്ക് ക​രു​ത്ത് പ​ക​രാ​ൻ ഫ്രാ​ൻ​സി​ൽ​നി​ന്ന് വാ​ങ്ങി​യ റ​ഫാ​ൽ വി​മാ​ന​ങ്ങ​ളു​ടെ ആ​ദ്യ​ബാ​ച്ച് ഉ​ട​ൻ എ​ത്തും. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ അ​ഞ്ച് വി​മാ​ന​ങ്ങ​ളാ​ണ് ചൊ​വ്വാ​ഴ്ച ഇ​ന്ത്യ​യി​ലെ​ത്തു​ക.

ഹ​രി​യാ​ന​യി​ലെ അം​ബാ​ല സൈനിക വ്യോ​മ​താ​വ​ള​ത്തി​ലാ​കും വി​മാ​ന​ങ്ങ​ൾ എ​ത്തു​ക. 17 ഗോ​ൾ​ഡ​ൻ ആ​രോ​സ് സ്ക്വാ​ഡ്ര​നി​ലെ ക​മാ​ൻ​ഡിം​ഗ് ഓ​ഫീ​സ​ർ ഉ​ൾ​പ്പെ​ടെ ഏ​ഴ് ഇ​ന്ത്യ​ൻ പൈ​ല​റ്റു​മാ​രാ​ണ് വി​മാ​ന​ങ്ങ​ൾ ഇ​ന്ത്യ​യി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​ത്.

ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യു​ടെ ആ​വ​ശ്യ​ങ്ങ​ൾ പ​രി​ഗ​ണി​ച്ച് മീ​ഡി​യം മ​ൾ​ട്ടി​റോ​ൾ പോ​ർ​വി​മാ​ന​മാ​യാണ് റ​ഫാ​ൽ വി​ക​സി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. 36 റ​ഫാ​ൽ വി​മാ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ 59,000 കോ​ടി രൂ​പ​യു​ടെ ക​രാ​റാ​ണ് ഇ​ന്ത്യ​യും ഫ്രാ​ൻ​സും 2016ൽ ​ഒ​പ്പു​വ​ച്ച​ത്.