എ​റ​ണാ​കു​ള​ത്ത് ചി​കി​ത്സ​യി​ലു​ള്ള നാ​ല് കോ​വി​ഡ് രോ​ഗി​ക​ൾ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ

07:12 PM Jul 26, 2020 | Deepika.com
കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് ചി​കി​ത്സ​യി​ലു​ള്ള നാ​ല് കോ​വി​ഡ് രോ​ഗി​ക​ൾ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ. നാ​ലു പേ​രും എ​റ​ണാ​കു​ളം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ സ​ഹാ​യ​ത്താ​ലാ​ണ് ജീ​വ​ൻ നി​ല​നി​ർ​ത്തു​ന്ന​ത്.

കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ നി​ന്നും ഈ​മാ​സം 16 ന് ​എ​ത്തി​യ 64 വ​യ​സു​ള്ള ആ​ലു​വ സ്വാ​ദേ​ശി​നി​യാ​ണ് ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള ഒ​രു രോ​ഗി. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ഇ​വ​ർ​ക്ക് ന്യൂ​മോ​ണി​യ പി​ടി​പെ​ട്ട് ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണ്.

എ​റ​ണാ​കു​ളം പാ​നാ​യി​ക്കു​ളം സ്വ​ദേ​ശി​യും (55) ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണ്. ദീ​ർ​ഘ​നാ​ളാ​യി ര​ക്ത സ​മ്മ​ർ​ദ്ദ​ത്തി​ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഇ​ദ്ദേ​ഹ​ത്തി​ന് ന്യൂ​മോ​ണി​യ ബാ​ധി​ച്ച​താ​ണ് ഗു​രു​ത​രാ​വ​സ്ഥ​യി​ലെ​ത്തി​ച്ച​ത്.

ആ​ലു​വ കു​ന്നു​ക​ര സ്വ​ദേ​ശി​നി (53) ന്യൂ​മോ​ണി​യ ബാ​ധി​ച്ചു ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണ്. ഈ​മാ​സം 13 നു ​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് കാ​ർ​മ​ൽ ഹോ​സ്പി​റ്റ​ലി​ൽ നി​ന്നും മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

ഇ​ല​ഞ്ഞി സ്വ​ദേ​ശി (42) മം​ഗ​ളൂ​രു​വി​ൽ​വ​ച്ച് വീ​ഴ്ച​യി​ൽ ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​നെ തു​ട​ർ​ന്ന് ന​ട്ടെ​ല്ലി​ന് പ​രു​ക്ക് പ​റ്റി ഈ​മാ​സം 11 നു ​ഫാ​ദ​ർ മു​ള്ളേ​ഴ്സ് മെ​ഡി​ക്ക​ൽ കോ​ള​ജി​ലും തു​ട​ർ​ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലും ചി​കി​ത്സ​യി​ൽ ആ​യി​രു​ന്നു. കി​ട​പ്പ് രോ​ഗി​യാ​യ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ കോ​വി​ഡ് പ​രി​ശോ​ധ​ന ഫ​ലം പോ​സി​റ്റീ​വ് ആ​യ​തി​നെ തു​ട​ർ​ന്ന് 23 ന്‌ ​എ​റ​ണാ​കു​ളം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. നി​ല ഗു​രു​ത​ര​മാ​ണ്.