തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനം രൂക്ഷമായി തുടരുന്നു. ഇന്ന് സംസ്ഥാനത്ത് 927 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 733 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
സമ്പർക്ക രോഗികളിൽ 67 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല എന്നത് കൂടുതൽ ആശങ്കപ്പെടുത്തുന്നു. ഉറവിടം അറിയാത്ത സമ്പർക്ക രോഗികളുടെ എണ്ണം ഓരോദിവസവും വർധിച്ചുവരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. രോഗം സ്ഥിരീകരിച്ചവരില്‍ 76 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 91 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.
ഇന്ന് 689 പേർ രോഗമുക്തരായി ആശുപത്രിവിട്ടു. ഏഴ് മരണങ്ങളും ഇന്ന് റിപ്പോർട്ട് ചെയ്തു. ഇതോടെ മരണം സംഖ്യ 66 ആയി.
തിരുവനന്തപുരം കാസർഗോഡ് ജില്ലകളിലെ സ്ഥിതി രൂക്ഷമാണ്. തിരുവനന്തപുരത്ത് 175 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ ഇതിൽ 164 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കാസർഗോഡ് രോഗം ബാധിച്ച 107 പേരിൽ 105 പേർക്കും സമ്പർക്കത്തിലൂടെയാണ് കോവിഡ് പിടിപെട്ടത്. എല്ലാ ജില്ലകളിലും സമ്പർക്ക രോഗികളാണ് ഭൂരിപക്ഷവും.
9,655 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 9,302 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,56,162 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 1277 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 20626 സാമ്പിളുകളാണ് പരിശോധിച്ചത്.
കോവിഡ് പോസിറ്റീവ് ജില്ല തിരിച്ച്:
തിരുവനന്തപുരം-175, കാസര്‍ഗോഡ്-107, പത്തനംതിട്ട-91, കൊല്ലം-74, എറണാകുളം-61, കോഴിക്കോട്-57, മലപ്പുറം-56, കോട്ടയം-54, ഇടുക്കി-48, കണ്ണൂര്‍-47, ആലപ്പുഴ-46, പാലക്കാട്-42, തൃശൂര്‍-41, വയനാട്-28.
സമ്പർക്ക രോഗികൾ ജില്ല തിരിച്ച്:
തിരുവനന്തപുരം-164, കാസര്‍ഗോഡ്-105, കൊല്ലം-59, എറണാകുളം-57, പത്തനംതിട്ട-53 പേര്‍ക്കും, കോഴിക്കോട്-48, കോട്ടയം-45, മലപ്പുറം-39, പാലക്കാട്-37 , ആലപ്പുഴ-35, ഇടുക്കി-31, കണ്ണൂര്‍-31, തൃശൂര്‍-15 പേര്‍ക്കും, വയനാട്-14.
സംസ്ഥാനത്ത് 927 പേര്‍ക്ക് കോവിഡ്; 733 സമ്പർക്ക രോഗികൾ, ഏഴ് മരണം
06:35 PM Jul 26, 2020 | Deepika.com