തിരുച്ചിറപ്പള്ളി: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ നാഷണൽ ബാങ്കിന്റെ പ്രധാന ശാഖയിലെ 38 ജീവനക്കാർക്ക് കോവിഡ്. നേരത്തെ ബാങ്കിലെ മുതിർന്ന ഉദ്യോഗസ്ഥൻ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇതിനു ശേഷം നടത്തിയ പരിശോധനയിലാണ് ബാങ്കിലെ ഭൂരിപക്ഷം ജീവനക്കാർക്കും രോഗം സ്ഥിരീകരിച്ചത്.
ബാങ്കിൽ അടുത്തിടെ എത്തിയ ഇടപാടുകാർ കോവിഡ് പരിശോധനയ്ക്ക് വിധേയമാകണമെന്ന് അധികൃതർ അറിയിച്ചു. ബാങ്ക് കെട്ടിടത്തിൽ അണുനശീകരണ പ്രവർത്തികൾ നടത്തിയതായും തിങ്കളാഴ്ച മുതൽ പ്രവർത്തനം പുനരാരംഭിക്കുമെന്നും ബാങ്ക് അധികൃതർ പറഞ്ഞു.
തിരുച്ചിറപ്പള്ളിയിൽ ബാങ്കിലെ 38 ജീവനക്കാർക്ക് കോവിഡ്
05:27 PM Jul 26, 2020 | Deepika.com