കൊച്ചി: ലക്ഷദ്വീപിൽ നിന്ന് വിദഗ്ധ ചികിത്സയ്ക്ക് കൊച്ചിയിൽ എത്തിച്ച നവജാതശിശു മരിച്ചു. ഒരു ദിവസം പ്രായമായ കുഞ്ഞിനെ ഉച്ചയോടെയാണ് ഹെലികോപ്റ്ററിൽ കൊച്ചിയിൽ എത്തിച്ചത്. ലിസി ആശുപത്രിയിലേക്കുളള യാത്രാമധ്യേ കുട്ടിയുടെ നില വഷളായിരുന്നു. ഐസിയുവിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഹൃദയത്തിൽ നിന്ന് പുറത്തേക്ക് വരുന്ന രക്തത്തിൽ അശുദ്ധരക്തവും കലരുന്നതാണ് കുട്ടിയുടെ പ്രശ്നം. അടിയന്തിര ശസ്ത്രക്രിയ ആവശ്യമായതിനാൽ ലക്ഷദ്വീപ് അഡ്മിനിസ്ടേഷന്റെ ഹെലികോപ്റ്ററിൽ കൊച്ചിയിൽ എത്തിക്കുകയായിരുന്നു.
ഹൃദയശസ്ത്രക്രിയയ്ക്ക് ലക്ഷദ്വീപില്‍ നിന്ന് കൊച്ചിയിലെത്തിച്ച നവജാതശിശു മരിച്ചു
04:07 PM Jul 26, 2020 | Deepika.com