ക​ട​ലി​ൽ കേ​ടാ​യ ബോ​ട്ടി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ നാ​വി​ക​സേ​ന ര​ക്ഷ​പ്പെ​ടു​ത്തി-​വീ​ഡി​യോ

03:28 PM Jul 26, 2020 | Deepika.com
രാ​മേ​ശ്വ​രം: ത​മി​ഴ്‌​നാ​ട്ടി​ലെ രാ​മേ​ശ്വ​ര​ത്തി​ന് സ​മീ​പം ക​ട​ലി​ൽ കേ​ടാ​യ ബോ​ട്ടി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ നാ​വി​ക​സേ​ന​യു​ടെ ഹെ​ലി​കോ​പ്റ്റ​ർ എ​ത്തി ര​ക്ഷി​ച്ചു. നേ​വി​യു​ടെ ഐ​എ​ൻ​എ പ​രു​ന്ത് ഹെ​ലി​കോ​പ്റ്റ​ർ എ​ത്തി​യാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ വീ​ഡി​യോ വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ എ​എ​ൻ​ഐ പു​റ​ത്തു​വി​ട്ടു.

പാ​മ്പ​ൻ പാ​ല​ത്തി​ന് തെ​ക്കു​ഭാ​ഗ​ത്തു​ള്ള മ​നാ​ലി ദ്വീ​പി​ന് സ​മീ​പം ഞാ‍​യ​റാ​ഴ്ച പു​ല​ർ​ച്ചെ ആ​റോ​ടെ ബോ​ട്ട് മ​റി​ഞ്ഞ​താ​യി മ​ണ്ഡ​പം കോ​സ്റ്റ് ഗാ​ർ​ഡി​ന് സ​ന്ദേ​ശം എ​ത്തു​ക​യാ​യി​രു​ന്നു. ബോ​ട്ട് തീ​ര​ത്ത് നി​ന്നു എ​ട്ട് നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ കേ​ടാ​വു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ ഐ​എ​ൻ​എ ഹെ​ലി​കോ​പ്റ്റ​റി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു.

ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​വ​രെ ര​ക്ഷി​ച്ച് ക​ര​ക്കെ​ത്തി​ച്ച​താ​യും നാ​വി​ക​സേ​ന പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.